10:31pm 25 June 2026
NEWS
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി ചെങ്ങന്നൂർ ഉപ കേന്ദ്രത്തിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ ആരംഭിക്കുന്നു
24/06/2026  07:43 PM IST
nila
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി ചെങ്ങന്നൂർ ഉപ കേന്ദ്രത്തിൽ ഒരു വർഷം  ദൈർഘ്യമുള്ള കോഴ്സുകൾ ആരംഭിക്കുന്നു

ചെങ്ങന്നൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി ചെങ്ങന്നൂർ ഉപ കേന്ദ്രത്തിൽ 6, 7, 8, 9, 10 ക്ലാസുകളിലെ  വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിലേക്കും 11 , 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള  സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം  ദൈർഘ്യമുള്ള കോഴ്സുകൾ
ജൂലൈ 5-ാം തീയതി ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഹൈസ് സ്‌കൂളിനു സമിപമുള്ള സിവിൽ സർവ്വീസ് അക്കാഡമിയിലാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. അപേക്ഷകർ  http://kscsa.org/admission എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പ്രവേശനം നേടണം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
8281098871

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img